ഡല്‍ഹി മെട്രോ റെയില്‍വെ ഉദ്യോഗസ്ഥര്‍ വീണ്ടും സമരത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹില്‍ മെട്രോ റെയില്‍വെ ഉദ്യോഗസ്ഥര്‍ വീണ്ടും സമരത്തിലേക്ക്. ശനിയാഴ്ച ആരംഭിക്കുന്ന സമരത്തില്‍ മെട്രോ റെയില്‍വെയിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നവര്‍, ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍, നോണ്‍ എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേരടക്കം പങ്കെടുക്കുമെന്നാണ് സൂചന.

ശമ്പള വര്‍ധന അടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന് ഇറങ്ങുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *