ബിജെപിയില്‍ ചേരാന്‍ പറഞ്ഞ് അമിത് ഷായുടെ ഭീഷണി: നാല് കുടുംബങ്ങള്‍ പിറ്റേന്ന് തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേരാന്‍ പറഞ്ഞ് അമിത് ഷായുടെ ഭീഷണി: നാല് കുടുംബങ്ങള്‍ പിറ്റേന്ന് തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

June 30, 2018 0 By Editor

കൊല്‍ക്കൊത്ത: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പശ്ചിമ ബംഗാളിലെ നാല് കുടുംബങ്ങള്‍ പിറ്റേന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമിത് ഷാ പുരുലിയ ജില്ലയില്‍ നടത്തിയ ‘ജന്‍ സമ്ബര്‍ക്ക് അഭിയാനില്‍’ പങ്കെടുത്ത നാല് കുടുംബങ്ങളാണ് വെള്ളിയാഴ്ച തൃണമൂലില്‍ ചേര്‍ന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുമായും ഏന്തി അവര്‍ ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലുമെത്തി. ബി.ജെ.പിയില്‍ ചേരാന്‍ തങ്ങളെ അമിത് ഷാ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

താന്‍ ഒരു പാര്‍ട്ടിയില്‍ പെട്ട ആളല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയേയും ഏറെ ഇഷ്ടപ്പെടുന്നുവെന്നും പുരുലിയ സ്വദേശിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഒരു കുടുംബത്തിലെ അംഗവുമായ ഫുചു രാജ്‌ഭോര്‍ പറഞ്ഞു. അമിത് ഷാ തങ്ങളുടെ വീട്ടില്‍ വന്ന് പോയ ശേഷം ഇവര്‍ സഹായം തേടിയാണ് കൊല്‍ക്കൊത്തയില്‍ എത്തിയതും തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

അമിത് ഷാ പുരുലിയയിലെ പിന്നോക്ക വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു. ബി.ജെ.പിയേയും അമിത് ഷായെയും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇത്തരം പാര്‍ട്ടികള്‍ക്ക് ബംഗാളില്‍ സ്ഥാനമില്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മിത്ര പറഞ്ഞു. അമിത് ഷാ അവരുടെ വീട്ടില്‍ വന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. അതാണ് അവര്‍ തൃണമൂലിന്റെ സഹായം തേടി വന്നതെന്നും മിത്ര പറഞ്ഞു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത എം.എല്‍.എയാണ് മിത്ര.

മധ്യപ്രദേശിലേയോ ഉത്തര്‍പ്രദേശിലേയോ പോലെയല്ല ഇവിടെ കാര്യങ്ങള്‍, ഓരോ ഇഞ്ചിലും ഇവിടെ ചോദ്യം ചെയ്യപ്പെടും. ജനങ്ങളെ ഭിന്നിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം ഇവിടെ നടക്കില്ലെന്നും മിത്ര കൂട്ടിച്ചേര്‍ത്തു.

അമിത് ഷാ നാലോ അഞ്ചോ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ ഒന്നുപോലും ബി.ജെ.പി പ്രവര്‍ത്തകരുടേതോ എന്ന് തെരഞ്ഞെടുത്തല്ല. എന്നാല്‍ അവരെ തൃണമൂല്‍ ഭീഷണിപ്പെടുത്തി കൊല്‍ക്കൊത്തയില്‍ എത്തിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറയുന്നു.