യുവാവിനെ കുടുക്കാന്‍ സ്വന്തം നഗ്നചിത്രം എടുത്തു: പണിപാളി യുവതി കുടുങ്ങി

തോപ്പുംപടി: നഗ്‌നചിത്രം സ്വയം നിര്‍മിച്ചു പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവിനെതിരെ കേസ് എടുപ്പിച്ച തോപ്പുംപടി സൗദിയിലെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തോപ്പുംപടിയില്‍ സ്വകാര്യ കോളേജില്‍ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണു പതിനെട്ടുകാരിയായ പ്രതി. എറണാകുളം രവിപുരത്ത് മൊബൈല്‍ കമ്പനിയില്‍ 2016ല്‍ കോള്‍ സെക്ഷനില്‍ ജോലി ചെയ്യുന്നതിനിടെ യുവതി ചേര്‍ത്തല സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായി.

ഇതിനിടെ സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച യുവതി ഇടയ്ക്കിടെ പറവൂരിലെ ബന്ധുവിന്റെ വീട്ടിലെത്തി താമസിക്കുകയും ചെയ്തു. ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ ഇവര്‍ പലപ്പോഴായി 70,000 രൂപ കൈവശപ്പെടുത്തി. പണം നഷ്ടമായതു മനസ്സിലാക്കിയ ബന്ധുവിനോട്, സുഹൃത്തായ യുവാവിനു പണം കൊടുത്തുവെന്നാണ് യുവതി പറഞ്ഞത്. യുവാവ് മോര്‍ഫ് ചെയ്ത ചിത്രം യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുവെന്നും അതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും പറഞ്ഞു.

തുടര്‍ന്നു യുവതി തോപ്പുംപടി പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നല്‍കി. മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍, യുവതി നല്‍കിയ പരാതി വ്യാജമാണെന്നു വ്യക്തമായി. യുവതി സ്വയം നഗ്‌നചിത്രമെടുത്തശേഷം യുവാവിന്റെ പേരില്‍ വ്യാജ ഫേസ് ബുക് അക്കൗണ്ടുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഒടുവില്‍ യുവതി കുറ്റം സമ്മതിച്ചു. യുവതിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അസി. കമ്മിഷണര്‍ വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തോപ്പുംപടി എസ്‌ഐ സി. ബിനു, എഎസ്‌ഐ ശ്രീജിത്, സീനിയര്‍ സിപിഒമാരായ ബദര്‍, അനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *