യുഎസ് സുപ്രീകോടതി ചീഫ് ജസ്റ്റീസിനെ ജൂലൈ 9ന് പ്രഖ്യാപിക്കും

July 1, 2018 0 By Editor

യുഎസ്: ജൂലൈ 9ന് യുഎസി ലെ സുപ്രീകോടതി ചീഫ് ജസ്റ്റീസിനെ ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കും. വെള്ളിയാഴ്ച എയര്‍ ഫോഴ്‌സ് മാധ്യമവുമായി സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ, അഞ്ച് പേരാക്കി താന്‍ ചുരുക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു എസ് സുപ്രീകോടതി ചീഫ് ജസ്റ്റിസായിരുന്ന അന്തോണി കെന്നഡി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സുപ്രീംകോടതിയുടെ ജസ്റ്റീസിന്റെ ഒഴിവ് വന്നത്. അമേരിക്കന്‍ സുപ്രീംകോടതിയില്‍ 30 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗരതി,വിവാഹമോചനം എന്നി സുപ്രധാന വിഷയങ്ങളില്‍ അദ്ദേഹം വിധി പ്രസ്താവിച്ചിട്ടുണ്ട്. 1988ല്‍ റിപ്പബഌക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കാലത്താണ് അദ്ദേഹം ജസ്റ്റീസായി നിയമിതനായത്. അമേരിക്കന്‍ ന്യായാധിപനായിരിക്കുമ്പോള്‍ 82 വയസ്സ് പൂര്‍ത്തിയാകുന്ന രണ്ടാമത്തെ ജഡ്ജാണ് കെന്നഡി. ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രതിനിധികളെ സെനറ്റ് സ്ഥീരികരിക്കും,