ജിഎസ്ടിക്ക് ഒരു വയസ്: നികുതി വരുമാനം താഴോട്ട്

July 1, 2018 0 By Editor

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പായി ഒരു വര്‍ഷം പിന്നിടുമ്‌ബോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയില്ലെന്ന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിക്കുമെന്ന കണകൂട്ടലുകള്‍ക്കാണ് തിരിച്ചടിയേറ്റതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വാറ്റ് (മുല്യ വര്‍ധിത നികുതി) നിലനിന്ന ജിഎസ്ടിക്കുമുമ്ബുള്ള രണ്ട് വര്‍ഷങ്ങളില്‍ സമയത്ത് സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 20 ശതമാനം കവിഞ്ഞിരുന്നപ്പോള്‍ ജിഎസ്ടിക്കു ശേഷം 16 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തെ എട്ടുമാസത്തില്‍ രേഖപ്പെടുത്തിയത്.

ജിഎസ്ടിയില്‍ സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റ് രൂപപ്പെടുത്തിയത്. കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരവും കുടിച്ചേര്‍ത്താണ് ചേര്‍ത്താണ് ഈ വളര്‍ച്ചാനിരക്ക്.