ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ക്ക് നിയന്ത്രണം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

July 1, 2018 0 By Editor

ഓരോ അപ്‌ഡേറ്റുകളിലും പുതിയ മാറ്റങ്ങളുമായി മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ ഉള്‍പ്പെടുത്തിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവും.

ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ ‘Send Messages’ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുക്കുമ്പോള്‍ ‘Only Admin’, ‘All Participants’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ‘Only Admin’ എന്ന് തിരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ആ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. ‘All Participants’ എന്ന സെലക്ട് ചെയ്താല്‍ മാത്രമേ ഗ്രൂപ്പിലെ എല്ലാം അംഗങ്ങള്‍ക്കും സന്ദേശമയക്കാനാകു. എപ്പോള്‍ വേണമെങ്കിലും സെന്റ് മെസേജ് സെറ്റിംഗ്‌സില്‍ അഡ്മിന്‍മാര്‍ക്ക് മാറ്റം വരുത്താവുന്നതാണ്.