താരന് വില്ലനായി ഉപ്പ്

July 1, 2018 0 By Editor

ഉപ്പില്ലാതെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുമോ? നിങ്ങളുടെ അടുക്കളയിലെ പ്രധാന കൂട്ടുകാരന്‍ ഉപ്പായിരിക്കും. ഈ കൂട്ടുകാരനെ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. താരന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഉപ്പിന്റെ സഹായം തേടിയാല്‍ മതി.

ഉപ്പ് ഉപയോഗിച്ച് ശരീരത്തില്‍ സ്‌ക്രബ് ചെയ്യുന്നത് മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുമെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്.

അതുപോലെ, കണ്ണുകള്‍ക്കും ഉപ്പ് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പിട്ട് അതില്‍ തുണിമുക്കി ചൂടുവച്ചാല്‍ കണ്‍തടത്തിലെ വീക്കങ്ങളും തടിപ്പും മാറും.

ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കിയാല്‍ പല്ലിനു നല്ല വെളുത്ത നിറം ലഭിക്കും. അതുപോലെ താരനകറ്റാന്‍ ഉപ്പ് കൊണ്ട് ഷാംമ്ബു ഉണ്ടാക്കാം. അര ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ ഷാംമ്ബൂവും എടുത്ത് നന്നായി കലര്‍ത്തുക. ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുകയും ഉപ്പ് ഷാംപൂ മിശ്രിതം ഉപയോഗിക്കുകയും ചെയ്യുക.

നിങ്ങളുടെ വിരല്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഒരു മിനിറ്റ് നേരത്തേക്ക് തലയോട്ടിയില്‍ മസാജുചെയ്യുന്നതിനു ശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. ഈ രീതിയില്‍ ആഴ്ചയില്‍ 23 തവണ ചെയ്യുന്നത് താരനെ തലമുടിയില്‍ നിന്ന് തുരത്താന്‍ സഹായിക്കുന്നു.