വെളിച്ചെണ്ണയില്‍ മായം: സംസ്ഥാനത്ത് 96 ബ്രാന്‍ഡുകള്‍ നിരോധിച്ചു

പാലക്കാട്:  സംസ്ഥാനത്ത് വില്‍ക്കുന്ന 96 വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. 96 ബ്രാന്‍ഡുകളില്‍ മുപ്പത്തഞ്ചോളം ബ്രാന്‍ഡുകളും ഉല്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. ഒരു തവണ നിരോധിച്ച ബ്രാന്‍ഡുകള്‍ ഉല്പാദകര്‍ വീണ്ടും മറ്റൊരു പേരില്‍ വിപണിയിലിറക്കുന്നുവെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരത്തെ എബിഎച്ച് ട്രേഡിങ് കമ്ബനി ഉല്‍പാദിപ്പിച്ച കേര റിച്ച് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇനി കഴിഞ്ഞ മെയ് 31ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തുവിട്ട കണക്കില്‍ എബിഎച്ച് ട്രേഡിങ് കമ്ബനിയുടെ തന്നെ കേരള രുചി എന്ന വെളിച്ചെണ്ണ ബ്രാന്‍ഡ് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. ഇങ്ങനെ ഒരേ കമ്ബനിയുടെ തന്നെ നിരവധി ബ്രാന്‍ഡ് വെളിച്ചെണ്ണയാണ് വിപണയിലെത്തുന്നത്. ഓരോ തവണ നിരോധിക്കുമ്‌ബോഴും മറ്റ് പേരുകളില്‍ ഇവ വീണ്ടും വിപണിയിലിറങ്ങും.

പരിശോധനയില്‍ വെളിച്ചെണ്ണയില്‍ ഉയര്‍ന്ന അളവിലുള്ള അയഡിന്‍ വാല്യു കണ്ടെത്തി. ഏഴര മുതല്‍ 10 ശതമാനം വരെ അനുവദിച്ച ഐവി അളവ്, പാലക്കാട് പിടിച്ചെടുത്തവയില്‍ കണ്ടെത്തിയത് 40 മുതല്‍ 48 ശതമാനം വരെ. കൊളസ്‌ട്രോള്‍ മുതല്‍ ഹൃദയാഘാതം കൊണ്ടെത്തിക്കാന്‍ ഇവക്ക് സാധിക്കും. നിറത്തിനും മണത്തിനും വേറെയും മായംചേര്‍ക്കല്‍. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്താതിരിക്കാന്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *