മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായി ഉത്തരം നല്‍കിയ ഊര്‍മിള ഉണ്ണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

കൊച്ചി: കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്ന അവാര്‍ഡ്ദാന ചടങ്ങിനിടെ ദിലീപ് വിഷയത്തില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി ഉത്തരം നല്‍കിയ നടി ഊര്‍മിള ഉണ്ണിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്ന് തോന്നിയതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊട്ടന്‍ കളി ഇന്നസെന്റില്‍ നിന്നാണോ ഊര്‍മിള ഉണ്ണി പഠിച്ചതെന്നും അവര്‍ ചോദിച്ചു.

‘പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ. ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ ഊ എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു,’ ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഊര്‍മിള ഉണ്ണിയുടെ അപഹാസ്യമായ പെരുമാറ്റത്തെ വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും രംഗത്തെത്തിയിരുന്നു. ‘സ്വന്തം തൊഴില്‍ മേഖലയില്‍ ഒരു പെണ്‍കുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു,’ ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ഊര്‍മിള ഉണ്ണിയോടുള്ള പ്രതിഷേധ സൂചകമായി അവാര്‍ഡ്ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ദീപ നീശാന്ത് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *