വോഡഫോണും  ഐഡിയയും നഷ്ടത്തില്‍: ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

April 18, 2018 0 By Editor

വന്‍കടബാദ്ധ്യതയെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ഐഡിയയും വോഡഫോണും അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളും ലയിക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു. റിലയന്‍സ് ജിയോ വന്നതോടെ താരീഫ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഡിയവോഡഫോണ്‍ കമ്പനികളുടെ നഷ്ടം 1.20 ലക്ഷം കോടി രൂപയാണ്.

19,000 കോടി രൂപ കുടിശിക സര്‍ക്കാരിന് അടച്ചതിനു ശേഷം മാത്രം ലയിച്ചാല്‍ മതിയെന്ന് ടെലികോം മന്ത്രാലയം അറിയിച്ചതാണ് പ്രതിസന്ധിയിലാക്കിയത്.
നിലവില്‍ രണ്ടു കമ്പനികളിലുമായി 21,000 ല്‍ കൂടുതല്‍ ജീവനക്കാരുണ്ട്. അടുത്ത മാസങ്ങളില്‍ തന്നെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ടെലികോം മേഖലയില്‍ കുറഞ്ഞത് 75,000 പേര്‍ക്ക് ജോലി നഷ്ടമായി. ഈ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയില്ലെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്.

ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കില്ല, കൂടാതെ ബോണസ് 50 ശതമാനം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു കഴിഞ്ഞു. ടെലികോം മേഖലയിലെ 30 മുതല്‍ 40 ശതമാനം ജീവനക്കാരെ വരെ പുതിയ പ്രതിസന്ധി ബാധിക്കുമെന്നാണ് അറിയുന്നത്.ഒന്നര വര്‍ഷം മുന്‍പ് ടെലികോം മേഖലയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ 2530 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്.