സ്വര്‍ണ വില: വീണ്ടും പവന് 80 രൂപ കുറഞ്ഞു

July 3, 2018 0 By Editor

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നെങ്കിലും ഇന്ന് വീണ്ടും കുറയുകയായിരുന്നു.

22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂണ്‍ 30നും ജൂലൈ ഒന്നിനും ഇതേ വില തന്നെയായിരുന്നു സ്വര്‍ണത്തിന്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.