വയനാട്ടില്‍ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

July 6, 2018 0 By Editor

വയനാട്: വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.