ആരാധകര്‍ അറിയാത്ത സണ്ണിയെ കുറിച്ചൊരു പരമ്പര: കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍

ആദ്യകാലങ്ങളില്‍ സണ്ണി ലിയോണ്‍ എന്ന താരത്തെ കേവലം പോണ്‍സ്റ്റാറായി മാത്രമാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. സണ്ണിയുടെ പേരു കേട്ടല്‍ എല്ലാവരുടേയും മുഖത്ത് മറ്റൊരു ചിരിയായിരിക്കും പ്രത്യക്ഷപ്പെടുക. വളരെ പെട്ടെന്നു തന്നെയായിരുന്നു പോണ്‍ രംഗത്തെ സണ്ണിയുടെ വളര്‍ച്ച. ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ലഭിക്കുന്നതിലധികം ആരാധകരെ സണ്ണിയ്ക്ക് നോടാന്‍ കഴിഞ്ഞിരുന്നു.

കേവലം ഒരു പോണ്‍സ്റ്റാര്‍ മാത്രമല്ല സണ്ണിയെന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്. പോണ്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതല്ല യഥാര്‍ഥ സണ്ണി ലിയോണെന്ന് ജനങ്ങള്‍ മനസിലാകാന്‍ ഏറെ വൈകിയിരുന്നു. സണ്ണി എന്ന പോണ്‍ താരത്തെ മാത്രമേ ജനങ്ങള്‍ക്ക് പരിചയമുള്ളൂ കരന്‍ജിത്ത് കൗര്‍ എന്ന വ്യക്തിയെ പ്രേക്ഷകര്‍ക്ക് അറിയില്ല. ഇത് മനസിലാക്കിയതോടെ താരത്തിന്റെ പോണ്‍സ്റ്റാര്‍ എന്ന ലേബലും മാറി. ഇപ്പോഴിത പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി എന്ന പരമ്ബരയുടെ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട്. കരന്‍ജിത്ത് കൗര്‍ എങ്ങനെ സണ്ണി ലിയോണായി കാണാം.

കരന്‍ജിത്ത് കൗര്‍ എന്ന സാധരാണക്കാരിയായ പഞ്ചാബി കുടുംബത്തിലെ പെണ്‍കുട്ടി എങ്ങനെ സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാറായി മാറി എന്നതാണ് കഥയുടെ പ്രമേയം. പോണ്‍സ്റ്റാര്‍ മേഖലയില്‍ കടന്നതിനു ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. കുടുംബത്തില്‍ നിന്ന് വന്‍ എതിര്‍പ്പായിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു സണ്ണി പോണ്‍ ഫീല്‍ഡില്‍ എത്തിയത്. പോണ്‍ സിനിമ രംഗത്ത് മിന്നും താരമായിരുന്നു സണ്ണി. ഈ സിനിമ രംഗം മടുത്തപ്പോള്‍ സണ്ണി ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എതിര്‍പ്പായിരുന്നു താരത്തിന് ലഭിച്ചത്. അവരുടെ പോണ്‍ ചിത്രങ്ങള്‍ കണ്ട് അവേശം കൊണ്ട പലരും അവരെ തള്ളി പറ!ഞ്ഞിരുന്നു. സല്‍മാന്‍ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ് സണ്ണിയ്ക്ക് ഇന്ത്യയില്‍ എത്തുന്നത്. ജിസം 2 വാണ് അരങ്ങേറ്റ ചിത്രം.

പോണ്‍ വീഡിയോയില്‍ അഭിനയിക്കുന്ന സണ്ണിയെ മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ ഈ പരമ്ബരയിലൂടെ സണ്ണി എന്ന വ്യക്തിയെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും. ‘കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ ചെയ്യാന്‍ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം വേണ്ടെന്ന് കരുതിയത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ തിരയുമ്‌ബോള്‍ കിട്ടുന്ന സണ്ണിലിയോണല്ല യഥാര്‍ഥ സണ്ണിയെന്ന് പ്രേക്ഷകരെ അറിയിക്കണമെന്ന് പിന്നീട് തോന്നി. മകള്‍ , ഭാര്യ, കാമുകി അമ്മ എന്ന നിലയില്‍ തനിയ്ക്ക് ഒരുപാട് കര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുണ്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലേയ്ക്ക് കുടുംബം താമസം മാറുകയായിയപ്പോള്‍. നെഴ്‌സിങ് പഠനത്തോടൊപ്പം ജര്‍മന്‍ ബോക്കറിയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. ചെറുപ്പത്തില്‍ പഠനത്തിനോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടു പോകുമായിരുന്നു. പഠനകാലത്ത് സഹപാഠികളുടെ പരിഹത്തിന് ഇരയാകാറുമുണ്ടായിരുന്നു. പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചാണ് സണ്ണി മോഡലിങ് രംഗത്തും പോണ്‍ മേഖലയിലും സജീവമായത്. താരത്തെ ജീവിതത്തില്‍ സംഭവിച്ച സംഭവികാസങ്ങളെല്ലാം ഈ ടെലിവിഷന്‍ പരമ്ബരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാകുന്ന സംഗതിയാണ്.

ജൂലൈ 16 മുതലാണ് സീ5 ല്‍ പരമ്ബരയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ എന്ന് പേരിട്ടിരിക്കുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് ആദിത്യ ദത്താണ് ര്യാസ സൗജാനിയാണ് സണ്ണിയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ രാജ് അരുണ്‍, കര്‍മവീര്‍ ലാംബ, ബിജൈയ് ജസ്ജിത്ത് ആനന്ദ്, ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍, മാര്‍ക്ക് ബക്ക്‌നര്‍ എന്നിവരാണ് പരമ്ബരയിലെ മറ്റുതാരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *