യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതി

July 6, 2018 0 By Editor

ദുബായ്: യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയം യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചു. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതികവകുപ്പ് മന്ത്രിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയും പദ്ധതിക്ക് കീഴില്‍ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും സ്മാര്‍ട്ട് ആപ്പും മന്ത്രാലയം പുറത്തിറക്കുമെന്ന് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി അറിയിച്ചു. പ്രകൃതി സംരക്ഷണം, വിഭവങ്ങളുടെ ചൂഷണം തടയല്‍, സുസ്ഥിര വികസനം മുതലായ ആനുകൂല്യങ്ങളാണ് പദ്ധതി യു.എ.ഇ. സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.