യാത്രക്കാരന്റെ ട്വീറ്റ് തുണച്ചു: ട്രെയിനില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്ന 26 പെണ്‍കുട്ടികളെ ജവാന്മാര്‍ രക്ഷപ്പെടുത്തി

July 7, 2018 0 By Editor

ന്യൂഡല്‍ഹി: മുസ്സാഫര്‍പൂറില്‍ നിന്നും ബാന്‍ഡ്ര അവാത് എക്‌സപ്രസില്‍ കടത്തുകയായിരുന്ന 26 പെണ്‍കുട്ടികളെ ജിആര്‍പി ആര്‍പിഎഫ് ജവാന്മാരുടെ നേതൃത്വത്തില്‍ രക്ഷപെടുത്തി. യാത്രക്കാരന്‍ അയച്ച ഒരു ട്വിറ്റിനെത്തുടര്‍ന്നാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയത്.

ജൂലൈ അഞ്ചിന് ട്രെയിനിന്റെ എസ് 5 കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനായിരുന്നു ട്വീറ്റ് ചെയ്തത്. തനിക്കൊപ്പം കോച്ചില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ കരയുകയാണെന്നും പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ വാരണാസി ലഖ്‌നൗ ഭരണാധികാരികള്‍ റെയില്‍ വേ പൊലീസിനെ അറിയിച്ചു.

ട്വിറ്റ് വന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ അന്വേഷണം ആരംഭിച്ചുവെന്ന് റെയില്‍വേ വക്താവ് പറഞ്ഞു. വൈകാതെ തന്നെ പോലീസിന്റെ ആന്റി ട്രാഫിക്കിങ്ങിന്റെ സ്‌ക്വാഡിനെ വിവരം അറിയിക്കുക.ും പിടികൂടുകയും ചെയ്തു. രണ്ട് ആര്‍പിഎഫ് ജവാന്മാരും ഗോരഖ്പൂരില്‍ നിന്ന് ആന്റി ട്രാഫികിങ് വിങ്ങിനൊപ്പം ട്രെയിനില്‍കയറുകയും ചെയ്തു.

തുടര്‍ന്നാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. തങ്ങള്‍ എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. 22ും 55ും വയസ്സുള്ള രണ്ട് പേര്‍ക്കൊപ്പം 26 പെണ്‍കുട്ടികളാണ് യാത്ര ചെയ്തിരുന്നത്. ബീഹാറിലെ പശ്ചിമ ചംപാരണ്‍ പ്രദേശത്തുനിന്നുമുള്ളവരാണ്. കുട്ടികള്‍ക്കെല്ലാം 10നും 14നും ഇടയിലായിരുന്നു പ്രായം.

ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തുവെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലോഹനി ട്രെയിനിലെ കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് ക്യാമ്ബയിന്‍ ആരംിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ സംഭവമുണ്ടായത്.