നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ അനുമോദിച്ചു

നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ അനുമോദിച്ചു

July 7, 2018 0 By Editor

കല്‍പ്പറ്റ: നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.വി. ജയന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എ.എം. പ്രസാദ് എന്നിവര്‍ക്ക് അനുമോദനപത്രവും മെമന്റോയും നല്‍കി ആദരിച്ചു.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, പൂതാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പുല്‍പ്പാറ സാമൂഹ്യപ്രവര്‍ത്തകന്‍ രാജന്‍ ഉള്ളങ്ങാട്, ട്രൈബല്‍ പ്രൊമോട്ടര്‍ ഒ.സി. രാധ എന്നിവര്‍ക്കുള്ള അനുമോദന പത്രവും മൊമെന്റോയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി.

ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിഎസ്ഒ ഡോ.നൂന മര്‍ജ, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി. ദിനീഷ്, പൂതാടി എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജെ. പോള്‍, വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ, സുഗന്ധഗിരി പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, പൂതാടി എഫ്എച്ച്‌സി ഹെഡ്‌നേഴ്‌സ് ടി. രമാദേവി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹെന്റി ജോസഫ്, സ്റ്റാഫ് നേഴ്‌സുമാരായ സബാന, ലുലു ശാലിനി, ഡ്രൈവര്‍മാരായ പി.ആര്‍. മിഥുന്‍, സ്റ്റാന്‍ലി ജോര്‍ജ്, നേഴ്‌സിംഗ് അസിസ്റ്റന്റ് സൂസിയാമ്മ, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരായ ടി.ടി. സാബു, ഡി.സാവിത്രി, പി.ടി.എസ്. ശോഭന, ആഷാവര്‍ക്കര്‍ പുഷ്പ വാസു, സുഗന്ധഗിരി പിഎച്ച്‌സിയിലെ ജെ.എച്ച്.ഐ. രതീഷ് എന്നിവര്‍ക്കും തരിയോട് ജില്ലാ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അനുമോദന പത്രിക നല്‍കി ആദരിച്ചു.