പ്രതിഷേധങ്ങള്‍ക്കെല്ലാം ഒടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോഡ് സ്‌റ്റോപ്പ്: രാജകീയ സ്വീകരണവുമായി രാഷ്ട്രീയ പാര്‍ട്ടികളും യാത്രക്കാരും

കാസര്‍ഗോഡ്: പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സ്റ്റോപ്പ് അനുവദിച്ച കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോട്ട് ആവേശോജ്വല സ്വീകരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യാത്രക്കാരും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷത്തില്‍ അണിചേര്‍ന്നു. ഇന്നലെ രാവിലെ 7.50നാണ് അന്ത്യോദയ എക്‌സ്പ്രസ് ചൂളംവിളിച്ചെത്തിയത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ലോക്കോപൈലറ്റിനെ മാലയിട്ടു സ്വീകരിച്ചു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നേതാക്കളായ ശ്രീജിത്ത് മാടക്കാല്‍, രാജേഷ് പള്ളിക്കര, ഉദയന്‍ പെര്‍ളടുക്ക, ജലീല്‍ തുരുത്തി, സിദ്ധീഖ് ചക്കര, മുഹമ്മദ് ഗസാലി, അഷ്‌റഫ് തുടങ്ങിയവര്‍ എംഎല്‍എയ്‌ക്കൊപ്പം മംഗളൂരുവരെ അന്ത്യോദയ എക്‌സ്പ്രസില്‍ യാത്ര ചെയ്തു.

സ്വീകരണ പരിപാടിക്കു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൂസ ബി.ചെര്‍ക്കള, എ.എം. കടവത്ത്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം എന്നിവര്‍ നേതൃത്വം നല്‍കി. രാജ്യസഭാംഗം വി.മുരളീധരന്‍ എംപിയുടെ നേതൃത്വല്‍ ബിജെപി സ്വീകരണം നല്‍കി. ട്രെയിനിന് ഔദ്യോഗികമായി പച്ചക്കൊടി കാണിച്ച വി.മുരളീധരന്‍ എംപി മംഗളൂരു വരെ യാത്രചെയ്തു. സ്വീകരണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, പ്രമീള സി.നായക്, രവീശതന്ത്രി കുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍, എം.ജനനി, ജി.ചന്ദ്രന്‍, എം.ഹരീഷ് ചന്ദ്ര, എം.ശ്രീലത, സുധാമ ഗോസാഡ, എന്‍.ബാബുരാജ്, ഹരീഷ് നാരംപാടി, മനുലാല്‍ മേലത്ത്, എന്‍.സതീഷ്, എ.കെ.കയ്യാര്‍, വിജയ് റൈ, ധനഞ്ജയന്‍ മധൂര്‍, അഞ്ജു ജോസ്, എ.കെ.സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് കെ.എ.മുഹമ്മദ് ഹനീഫ, മൊയ്തീന്കുഞ്ഞി കളനാട്, അബ്ദുള്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ നുള്ളിപ്പാടി, ദാമോദരന്‍, വി.കെ.രമേശന്‍, എ.ജി.നായര്‍, പി.ശിവപ്രസാദ്, ടി.എം.എ.കരീം, കെ.ഭാസ്‌കരന്‍, കെ.രവീന്ദ്രന്‍, വൈക്കം ഭാസ്‌കരന്‍, പി.വി.കുഞ്ഞമ്പു, സി.വി.കൃഷ്ണന്‍, അനില്‍ ചെന്നിക്കര, അബ്ദുല്‍ റഹ്മാന്‍ ധന്യവാദ്, എ.രവീന്ദ്രന്‍, സുഭാഷ് പാടി എന്നിവര്‍ നേതൃത്വം നല്‍കി.സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയ രാജന്‍ കരിവെള്ളൂരും സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *