മുംബൈ നഗരം വെള്ളത്തില്‍: ട്രെയിന്‍, റോഡ് ഗതാഗതം സ്തംഭിച്ചു

മുംബൈ: മുബൈ നഗരത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്. വസായ് വിഹാര്‍ സബര്‍ബന്‍ ട്രെയിന്‍ സേവനം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ട്രെയിനുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്.

അതേയമയം വരുന്ന രണ്ട് മണിക്കൂര്‍ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴ ട്രെയിന്‍, റോഡ് ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടര്‍ന്ന് തടസ്സപ്പെട്ടു. മുംബൈ, അഹമ്മദാബാദ് ഹൈവേയിലെ പ്രധാന സ്ഥലങ്ങളും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *