ഓട്ടത്തിനിടെ ബൈക്കിന് തീ പിടിച്ചു: അത്ഭുതകരമായി യുവാവ് രക്ഷപ്പെട്ടു

മുക്കം: ഓട്ടത്തിനിടെ ബൈക്കിന് തീ പിടിച്ചു. അരീക്കോട് കുനിയില്‍ സ്വദേശി വിജയന്റെ ബൈക്കാണ് കത്തി നശിച്ചത്. സീറ്റും ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. തീ പിടിച്ചതറിഞ്ഞ ഉടന്‍ ബൈക്കില്‍ നിന്നും ചാടിയതിനാല്‍ വിജയന്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

അരീക്കോട് നിന്നും ഓമശേരിയിലേക്ക് പോവുകയായിരുന്നു വിജയന്‍. യാത്രയ്ക്കിടെ ബൈക്കിന്റെ ആക്‌സിലറേറ്റര്‍ കേബിള്‍ പൊട്ടിയപ്പോള്‍ മുക്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നും കേബിള്‍ മാറ്റിയിരുന്നു. കേബിള്‍ മാറ്റാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പെട്രോള്‍ ടാങ്ക് അഴിച്ചു മാറ്റിയിരുന്നു. എന്നാല്‍, പണി കഴിഞ്ഞ ശേഷം ടാങ്ക് ഘടിപ്പിച്ചപ്പോള്‍ ടാങ്കില്‍ നിന്നും എന്‍ജിനിലേക്ക് പെട്രോള്‍ പോകുന്ന പൈപ്പ് ഘടിപ്പിച്ചില്ല. ഓട്ടത്തിനിടെ ടാങ്കില്‍ നിന്നും കാര്‍ബറേറ്ററിലേക്ക് പെട്രോള്‍ വീണതോടെ ബൈക്കിന് തീ പിടിക്കുകയായിരുന്നു. സംഭവം നടന്നയുടയെ കേബിള്‍ മാറ്റിയ വര്‍ക്ക് ഷോപ്പ് ജീവനക്കാരെ വിവരമറിയിച്ചിരുന്നു. വര്‍ക്ക് ഷോപ്പുകാര്‍ ബൈക്ക് നന്നാക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കിയതായി വിജയന്‍ പറഞ്ഞു. മുക്കം അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *