സ്ഥിരം വൈദ്യുതിമുടക്ക്: പഠിപ്പ് കെ.എസ്.ഇ.ബി ഓഫീസിലാക്കി സമരം

സ്ഥിരം വൈദ്യുതിമുടക്ക്: പഠിപ്പ് കെ.എസ്.ഇ.ബി ഓഫീസിലാക്കി സമരം

July 11, 2018 0 By Editor

എകരൂല്‍ (കോഴിക്കോട്): ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസ് ഇന്നലെ സാക്ഷ്യംവഹിച്ചത് വ്യത്യസ്തമായ സമരരീതിക്കാണ്.

ദിവസേനയുള്ള വൈദ്യുതിമുടക്കം കാരണം പഠനം മുടങ്ങിയ ഈ ഏരിയയിലുള്ള ചില വിദ്യാര്‍ഥികളാണ് കെ.എസ്. ഇ.ബി ഓഫീസില്‍ വന്നിരുന്നു പഠിച്ചത്.

വൈദ്യുതിമുടക്കം മൂലം മറ്റു മാര്‍ഗ ങ്ങളില്ലാതെ വന്നതിനാലാണ് പുതിയ രീതിയിലുള്ള സമരമുറ സ്വീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.