കെഎസ്ആര്‍ടിസി വരുമാനം കൂട്ടിയേ അടങ്ങൂ! സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പദ്ധതിയുമായി തച്ചങ്കരി

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി. പദ്ധതിക്ക് അനുമതി കിട്ടുകയാണെങ്കില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടുത്തിടെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉള്‍പ്പെടെ വാടകയ്‌ക്കെടുത്ത് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇലട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ ബസ് വാങ്ങാന്‍ സാധിക്കാത്തതിനാലാണ് ബസ് വാടകയ്‌ക്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *