വയറ്റില്‍ ആണ്‍ കുഞ്ഞ് ആണോ പെണ്‍കുട്ടിയാണോ എന്ന് കഴിക്കുന്ന ഭക്ഷണം പറയും

ഗര്‍ഭാവസ്ഥയില്‍ തന്നെ പല വിധത്തില്‍ ഉള്ള ആഗ്രഹങ്ങള്‍ നമുക്കെല്ലാം ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ക്ക് പല വിധത്തില്‍ കടിഞ്ഞാണിടണം. ചിലര്‍ക്ക് ആണ്‍കുഞ്ഞിനെയാവും ആഗ്രഹം, എന്നാല്‍ ചിലര്‍ക്കാകട്ടെ പെണ്‍കുഞ്ഞിനെയാവും ആഗ്രഹം. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ഒരു പോലെയായിരിക്കണം സ്‌നേഹിക്കേണ്ടത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെയുള്ള ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് വയറ്റിലുള്ളത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. അത് പലപ്പോഴും തെറ്റിപ്പോവാനും സാധ്യതയുണ്ട്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്‌നമല്ലാത്ത വിധത്തില്‍ നമുക്ക് ഈ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം.

ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ ചിലര്‍ കണക്കുകൂട്ടിത്തുടങ്ങും ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന്. ചിലര്‍ ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കും ചിലര്‍ക്കാകട്ടെ പെണ്‍കുട്ടിയെയായിരിക്കും ഇഷ്ടം. ഗര്‍ഭകാലത്ത് തന്നെ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാം. ഗര്‍ഭകാലത്തെ ചില ലക്ഷണങ്ങള്‍ നോക്കിയാണ് ഇത് മനസ്സിലാക്കുന്നത്.എന്നാല്‍ ഇവ പൂര്‍ണമായും ശരിയാകണമെന്നും ഇല്ല. പണ്ട് മുതലേ ഇത്തരത്തിലുള്ള ചില ലക്ഷണങ്ങള്‍ നോക്കിയാണ് പലപ്പോഴും ഗര്‍ഭസ്ഥശിശു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുക.

അതിനായി ഭക്ഷണത്തിലൂടെ നമുക്ക് ശ്രദ്ധിക്കാം. ഭക്ഷണത്തിലൂടെ വയറ്റില്‍ വളരുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് നമുക്ക് മനസ്സിലാക്കാം. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗം കൂടിയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് ഗര്‍ഭത്തിലുള്ളത് ആണാണോ പെണ്ണാണോ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന്റേയും ബുദ്ധിയുടേയും കാര്യത്തില്‍ പല വിധത്തിലാണ് അമ്മക്കും അച്ഛനും ആശങ്ക ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ പോലും ഗര്‍ഭസ്ഥശിശുവിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്. നിങ്ങളുടെ കുഞ്ഞ് സ്മാര്‍ട്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും കുഞ്ഞ് വളരുന്ന സാഹചര്യവും കുഞ്ഞിന്റെ ജീവിത രീതിയും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തേയും കഴിവിനേയും ബുദ്ധിയേയും എല്ലാം സ്വാധീനിക്കുന്നു.

ഇതനുസരിച്ച് ആണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണിക്ക് താല്‍പ്പര്യം തോന്നുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നോക്കി കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കാം. എന്നാല്‍ ഇതൊക്കെ പലരുടേയും വിശ്വാസം മാത്രമാണ്. ശാസ്ത്രീയമായി യാതൊരു തരത്തിലുള്ള അടിസ്ഥാനവും ഇതിന് പിന്നിലില്ല എന്നതാണ് മറ്റൊരു കാര്യം.

ഗര്‍ഭിണികളുടെ വയറു നോക്കിയും ഓരോ ലക്ഷണങ്ങള്‍ നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാം. എന്നാല്‍ ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് നമുക്ക് നേരത്തെ അറിയാം. ഗര്‍ഭത്തിലുള്ളത് ആണാണെങ്കില്‍ ചില ഭക്ഷണങ്ങളോട് താല്‍പ്പര്യം കൂടുതലായിരിക്കും. പഴയ തലമുറയില്‍ പെട്ടവര്‍ ഇത്തരം ഭക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കാം. ആണ്‍ കുഞ്ഞാണെങ്കില്‍ അത് ഗര്‍ഭിണിക്ക് താല്‍പ്പര്യമുണ്ടാക്കുന്നത് ഏത് ഭക്ഷണത്തിനാണ് എന്നത് മനസ്സിലാക്കണം.

പുളി ഭക്ഷണം

പുളിയുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ വയറ്റിലുള്ളത് ആണ്‍കുഞ്ഞാണ് എന്നാണ് പറയുന്നത്. പുളിയുള്ള ഭക്ഷണത്തോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നെങ്കില്‍ ആണ്‍കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ആവശ്യമെങ്കില്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നാണ് വിശ്വാസം.

ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടു താല്‍പര്യമെങ്കില്‍

ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടു താല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ഉപ്പിനോടുള്ള താല്‍പ്പര്യം കൂടുതലാണെങ്കില്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇത്തരത്തില്‍ ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യം മറക്കരുത്.

എരിവുള്ള ഭക്ഷണം

പെണ്‍കുഞ്ഞാണെങ്കില്‍ പലരും എരിവ് വളരെ കുറതച്ച് മാത്രമേ കഴിക്കൂ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭത്തിലേത് ആണ്‍കുഞ്ഞെങ്കില്‍ എരിവുള്ള ഭക്ഷണത്തോടും താല്‍പര്യമേറുന്നത് സ്വാഭാവികമാണ്.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിക്കാന്‍ താല്‍പ്പര്യം കൂടുതലാണെങ്കില്‍ അതിന്റെ ലക്ഷണം ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നതാണ്. ചെറുനാരങ്ങാനീര് താല്‍പ്പര്യം കൂടുന്നതിന്റെ ലക്ഷണം തന്നെ ആണ്‍കുഞ്ഞാണ്് എന്നതാണെന്നാണ് പഴമക്കാരുടെ കണക്ക് കൂട്ടല്‍.

അച്ചാര്‍

ആണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണികള്‍ക്ക് അച്ചാറുകള്‍ പ്രിയമാകാന്‍ സാധ്യതയേറെയാണ്. ഗര്‍ഭകാലത്ത് അച്ചാര്‍ കഴിക്കുമ്‌ബോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അധികം വിനാഗിരി ഇട്ട അച്ചാര്‍ കഴിക്കരുത്. ഇത് കുഞ്ഞിന് ദോഷം ഉണ്ടാക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ താല്‍പ്പര്യമുള്ള ആളാണോ നിങ്ങള്‍. എന്നാല്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുട്ടിയാണ് എന്നാണ് പറയുന്നത്. ആണ്‍കുഞ്ഞെങ്കില്‍ സിട്രസ് ഫലവര്‍ഗങ്ങളോട് ഗര്‍ഭിണിയ്ക്ക് താല്‍പര്യമേറുന്നത് സ്വാഭാവികമാണ്.

ഇറച്ചി

ഇറച്ചി വിഭവങ്ങളോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നുവെങ്കില്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാകാന്‍ സാധ്യതയേറ്റുന്ന ഒന്നാണ്. എന്നാല്‍ അധികമായി റെഡ് മീറ്റ് കഴിക്കുന്നത് ശ്രദ്ധിക്കണം. ഇത് പല തരത്തിലുള്ള ദോഷങ്ങളും ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.

ചൂടുള്ള ഭക്ഷണങ്ങള്‍

ചൂടുള്ള ഭക്ഷണങ്ങള്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന് സഹായിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം പഴമക്കാര്‍ ഇതിനേയും ആണ്‍കുഞ്ഞാവാനുള്ള സാധ്യതയാണ് എന്നാണ് പറയുന്നത്.

അനാരോഗ്യകരമായ ഭക്ഷണശീലം

ഏത് ഭക്ഷണവും കഴിക്കുന്നതിനുള്ള ആഗ്രഹം പലപ്പോഴും ഗര്‍ഭിണികളില്‍ കൂടുതലാണ്. എന്നാല്‍ ഇതൊന്നും നോക്കാതെ ഏത് ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കാതെ കണ്ട ഭക്ഷണങ്ങളെല്ലാം വാരിവലിക്കുന്ന ശീലമാണെങ്കില്‍ അത് പലപ്പോഴും ആണ്‍കുഞ്ഞ് ആവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നിയന്ത്രണവും

ഗര്‍ഭകാലത്ത് ഭക്ഷണത്തിന് പല തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പല കോംപിനേഷനുകളും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ചില ഭക്ഷണ കോംപിനേഷനുകള്‍ ഉണ്ടാക്കുമ്‌ബോള്‍ അതിനര്‍ത്ഥം ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *