സമയത്ത് ഫീസ് അടച്ചില്ല: 59 പിഞ്ചു കുട്ടികളെ മണിക്കൂറോളം സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു

July 11, 2018 0 By Editor

ന്യൂഡല്‍ഹി: സമയത്ത് ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 59 പിഞ്ചു കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ ബേസ്‌മെന്റില്‍ പൂട്ടിയിട്ടു. റാബിയ ഗേള്‍സ് സ്‌കൂളിലെ 16 പെണ്‍കുട്ടികളെയാണ് അധികൃതര്‍ പൂട്ടിയിട്ടത്.

അഞ്ച് മണിക്കൂറോളം സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ബേസ്‌മെന്റില്‍ പൂട്ടിയിട്ടു. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെ പൂട്ടിയിട്ടു. രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് കുട്ടികളെ തുറന്ന് വിടുന്നത്. കുട്ടികളെ പൊള്ളുന്ന ചൂടിലാണ് നിര്‍ത്തിയതെന്നും. പലരും വിശപ്പും ദാഹവും കാരണം കരയുകയായിരുന്നെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം കുട്ടികളില്‍ ചിലരുടെ ഫീസ് അടച്ചിരുന്നതാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. നാലും അഞ്ചും വയസുള്ളവരെയാണ് പൂട്ടിയിട്ടത്. പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്ന ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.