റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ഡോണള്‍ഡ് ട്രംപ്

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി ഡോണള്‍ഡ് ട്രംപ്

July 13, 2018 0 By Editor

ന്യൂഡല്‍ഹി: 2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഇന്ത്യയിലെത്തിയാല്‍ മോദി സര്‍ക്കാരിന്റെ വിദേശനയങ്ങളുടെ വിജയമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2015 മോദി സര്‍ക്കാരിന്റെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാറക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണാധികരികള്‍ പങ്കെടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷം ആസിയാന്‍ അംഗങ്ങളായ രാജ്യങ്ങളിലെ തലവന്മാരാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.