മതില്‍ പണിയുന്നതിനിടെ കമ്പി വയറ്റില്‍ തുള്ളച്ചുകയറി: അത്ഭുതകരമായി യുവാവ് രക്ഷപ്പെട്ടു

അമേരിക്ക: 18 കിലോഗ്രാം ഭാരമുള്ള കുന്തം പോലുള്ള ലോഹഭാഗം ശരീരത്തിലൂടെ തുളഞ്ഞുകയറിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മതില്‍ പണിത് കൊണ്ടിരിക്കവെ അടുത്തുള്ള മെഷീനില്‍ നിന്നും തെറിച്ച കുന്തം പുറത്ത് കൂടെ കയറി വയര്‍ തുളച്ച് പുറത്തുവന്നത്. അമേരിക്കയിലെ ഇഡാഹോയിലാണ് സംഭവം നടന്നത്.

ആഘാതത്തില്‍ യുവാവ് താഴെ വീണെങ്കിലും ഭാഗ്യത്തിന് പ്രധാന അവയവങ്ങളെ തൊട്ടില്ല. ബ്ലാഡറും, കിഡ്‌നിയും ബന്ധപ്പെടുന്ന ഹൃദയരക്ത ധമനിയും, നട്ടെല്ലും, സുപ്രധാന ധമനികളും ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ കുന്തം അകന്നുപോയി.

മെഷീനില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെടാത്ത ലോഹഭാഗം മുറിച്ചാണ് 43 കാരനെ ആംബുലന്‍സില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഈ സമയത്തൊന്നും തനിക്ക് വേദന ഉണ്ടായില്ലെന്നാണ് ജ്‌സറ്റിന്‍ പറയുന്നത്. നാല് മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് കുന്തം പുറത്തെത്തിച്ച് ആന്തരിക പരിക്കുകള്‍ ശരിപ്പെടുത്തിയത്.

ലോഹഭാഗം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ആശുപത്രിയില്‍ എത്തിച്ചത് ഭാഗ്യമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിശ ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാണ് ജസ്റ്റിന്‍ ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *