അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിക്കും: അമിത് ഷാ

July 14, 2018 0 By Editor

ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ചയാണ് ബിജെപി അധ്യക്ഷന്‍ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തന്ത്രങ്ങള്‍ മെനയണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷാ നിര്‍ദേശം നല്‍കി.