ദേശീയ സ്ഥാപനത്തിൽ ബി.ടെക് ഫയർ എൻജിനീയറിങ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാഗ്പൂരിലുള്ള നാഷനൽ, ഫയർ സർവിസ് കോളജിൽ 2024-25 വർഷത്തെ ബി.ടെക് ഫയർ എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം. 60 സീറ്റുകളുണ്ട്. ജെ.ഇ.ഇ മെയിൻ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാഗ്പൂരിലുള്ള നാഷനൽ, ഫയർ സർവിസ് കോളജിൽ 2024-25 വർഷത്തെ ബി.ടെക് ഫയർ എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം. 60 സീറ്റുകളുണ്ട്. ജെ.ഇ.ഇ മെയിൻ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാഗ്പൂരിലുള്ള നാഷനൽ, ഫയർ സർവിസ് കോളജിൽ 2024-25 വർഷത്തെ ബി.ടെക് ഫയർ എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം. 60 സീറ്റുകളുണ്ട്. ജെ.ഇ.ഇ മെയിൻ 2024 റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങളടങ്ങിയ അഡ്മിഷൻ ബ്രോഷർ www.nfscnagpur.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. പത്താമത് ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ ബയോടെക്നോളജി/ ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി/ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ജെ.ഇ.ഇ മെയിൻ 2024 റാങ്ക് പട്ടികയിലുണ്ടാകണം.
പുരുഷന്മാർക്ക് ഉയരം 165 സെ.മീറ്ററിൽ കുറയരുത്. നെഞ്ചളവ് 81-86 സെ.മീറ്റർ, ഭാരം 50 കിലോയിൽ കുറയരുത്. വനിതകൾക്ക് ഉയരം 157 സെ.മീറ്റർ, ഭാരം 46 കിലോഗ്രാമിൽ കുറയരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. ആർ.ടി.എം നാഗ്പൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് നാലുവർഷത്തെ കോഴ്സ് നടത്തുന്നത്.
വാർഷിക ട്യൂഷൻഫീസ് 15,000 രൂപ, െഡവലപ്മെന്റ് ഫീസ് 5000 രൂപ, മറ്റ് ഫീസ്-4000 രൂപ, ഹോസ്റ്റൽ ഫീസ് 18,000 രൂപ അടക്കം പ്രതിവർഷം മൊത്തം 42,000 രൂപ അടക്കണം. പ്രവേശനം ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലും 0712-2982225 എന്ന ഫോൺനമ്പറിലും ബന്ധപ്പെടാം.