ബാല പീഡനത്തിന് വധശിക്ഷ വേണം: നിലപാട് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ

April 20, 2018 0 By Editor

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തില്‍ പോക്‌സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ജമ്മു കശ്മീരിലെ കഠുവ ജില്ലയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിന് തടയിടാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. പൊതുതാത്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 27ന് അടുത്ത വാദം കേള്‍ക്കും.