ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യം

ഏഷ്യനെറ്റ്  ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍‌സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട നിരവധി വാർത്താപരിപാടികൾ മലയാളം ചാനലുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു  വനിതാ മാധ്യമപ്രവർത്തക ആദ്യമായാണ് ഇത്രയധികം കാലം ഒരേ പരിപാടിയുടെ മുഖമായി നിൽക്കുന്നത്. പ്രതിദിന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പരിപാടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സിന്ധുസൂര്യകുമാർ തയ്യാറാക്കുന്ന ഉള്ളടക്കം പക്ഷേ രാഷ്ട്രീയ വിഷയങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ പ്രിയ പരിപാടികളിൽ ഒന്നായി തുടരുന്നു.

തലമുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ചെയ്തികളെയും വാക്കുകളെയും രൂക്ഷമായ ഭാഷയും പരിഹാസവും ഇടകലർത്തി സിന്ധു സൂര്യകുമാർ വിമർശിക്കുന്നത് മലയാളിയുടെ പരമ്പരാഗത പുരുഷാധിപത്യ ശീലങ്ങളെ തുടക്കത്തിൽ അലോസരപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ശീലവും സ്വീകാര്യവുമായി.

രാഷ്ട്രീയ വിശകലനവും വിമർശനവുമെല്ലാം കൊള്ളേണ്ടിടത്ത് കൊള്ളുന്നെന്ന് തിരിച്ചറിയുംവിധമുള്ള അസഹിഷ്ണുതയുടെ മറുശബ്ദങ്ങൾ പരിപാടിക്ക് മാറ്റും പൂർണതയുമേകി. കടുത്ത വിമർശനങ്ങളുടെ വാളെടുത്തവർ പോലും ഒരാഴ്ച വിടാതെ ആ പെൺശബ്ദത്തിന് ചെവിയോർത്തത് അതിൻറെ ആധികാരികതയ്ക്കും പ്രസക്തിക്കും തെളിവായി.

പൊതുസമൂഹം,രാഷ്ട്രീയം,മാധ്യമം എന്ന ത്രയത്തിന്റെ പെരുമാറ്റച്ചങ്ങളിലും പരസ്പര മര്യാദകളിലും മാതൃകാ പരമല്ലാത്ത പല കീഴ് വഴക്കങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ കവര്‍‌സ്റ്റോറി പോലെയുള്ള പരിപാടികൾ ഇരുതല മൂർച്ചയുള്ള വാളുകളായി മാറിയിട്ടുണ്ട്.

ഓങ്ങുന്നവനും തടുക്കുന്നവനും ഒരുപോലെ തലപോകാതെ നോക്കേണ്ട വിചിത്രമായ സാഹചര്യം. ഭരണകൂടങ്ങൾ പ്രതിപക്ഷ ബഹുമാനമില്ലാതെ പെരുമാറുകയും അവയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളെ ഭീഷണമായ ആയുധങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോൾ മാധ്യമങ്ങൾക്കും പരമ്പരാഗതമായ പരസ്പര മര്യാദകളുടെ പെരുമാറ്റച്ചട്ടത്തെ മാറ്റിവയ്‌ക്കേണ്ടി വരുന്നുണ്ട്. ആരെടാ എന്നു വിരട്ടുന്നവനോട് എന്തെടാ എന്നു അതേ ഒച്ചയിൽ പറയേണ്ടി വരുന്നു ഇക്കാലത്ത് മാധ്യമങ്ങൾക്കും. ധാർഷ്ട്യത്തെ അതിനുമപ്പുറം ധാർഷ്ട്യംകൊണ്ടും പരിഹാസത്തെ അതിനുമപ്പുറം പരിഹാസംകൊണ്ടും നേരിട്ടപ്പോൾ പലപ്പോഴും കവര്‍‌സ്റ്റോറിയും വിമർശനത്തിന് അതീതമല്ലാതായി.

കവര്‍‌സ്റ്റോറിയിലെ മറുവാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് അവതാരകയും പരിപാടിയും സ്ഥാപനവുംവരെ വിമർശിക്കപ്പെട്ടു. എന്തും ആപേക്ഷികമാകുന്നതുകൊണ്ട് തന്നെ കവര്‍‌സ്റ്റോറിയുടെ സ്വഭാവത്തെ ന്യായീകരിക്കാനോ ഉദാത്തവത്കരിക്കാനോ ആകാത്തവിധത്തിൽ അതിന് തനത് സ്വഭാവം കൈവന്നു. അപ്പോഴും പക്ഷഭേദമെന്ന് മുറവിളി കൂട്ടിയവരോട് സാധാരണക്കാരൻറെ പക്ഷമെന്ന്  പരിപാടി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാകണം വിമർശിക്കപ്പെടുമ്പോഴും സിന്ധു സൂര്യകുമാറിനും കവർ സ്റ്റോറിക്കും മലയാളി പ്രേക്ഷകർ കണ്ണും കാതും നൽകിവരുന്നത്.

GULF PRAVASI NEWS TRENDING NOW

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

GULF PRAVASI NEWS

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

BUSINESS THRISSUR

സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

ENTERTAINMENT NEWS MOVIE

50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി”

KERALA LATEST NEWS

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ; വിസിയുടെ വാദങ്ങൾ തള്ളി, നോട്ടിസ് അയയ്ക്കും

CRIME INDIA INTER STATES

ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയി

CRIME ERANAKULAM KASARAGOD KERALA LATEST NEWS MALABAR MALAPPURAM

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

CRIME KERALA LATEST NEWS LOCAL NEWS PALAKKAD

ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ

CRIME ERANAKULAM KERALA LATEST NEWS MALABAR

അർഷാദ് സജീവിൻ്റെ സുഹൃത്തല്ല; കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

CRIME LOCAL NEWS MALABAR PALAKKAD

പാലക്കാട്ട് വീണ്ടും വന്‍ ലഹരിവേട്ട; ആറുകോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

LATEST NEWS LOCAL NEWS MALABAR NATTUVARTHA PALAKKAD

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ

CRIME KOZHIKODE LATEST NEWS LOCAL NEWS MALABAR MALAPPURAM

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

GULF PRAVASI NEWS

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

CRIME LATEST NEWS THIRUVANTHAPURAM TRENDING NOW

പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്” ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും കിട്ടുമോ ?

CRIME ERANAKULAM KERALA LATEST NEWS LOCAL NEWS

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി

CRIME

തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

KERALA LATEST NEWS PATHANAMTHITTA

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

KERALA KOZHIKODE LATEST NEWS

കാല് മുറിക്കണമെന്ന് വൈദ്യർ; അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ചു

KERALA KOZHIKODE LATEST NEWS TRENDING NOW

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

LATEST NEWS SPORTS

സന്ദേശ്‌ ജിംഗന്‍ ബംഗളുരുവില്‍

Leave a Reply

Your email address will not be published.