മദ്യ വില കൂട്ടണമെന്ന് ബെവ്കോ; 15 മുതൽ 90 രൂപ വരെ വർധിക്കും

January 5, 2021 0 By Editor

തിരുവനന്തപുരം∙ മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്കോയുടെ ശുപാർശ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ 7% വില വര്‍ധന ബെവ്കോ അംഗീകരിക്കുകയായിരുന്നു. സർക്കാർ ശുപാർശ അംഗീകരിച്ചാൽ വില വർധന നടപ്പിലാകും. വിവിധ ബ്രാൻഡുകളുടെ വില 15 മുതൽ 90 രൂപ വരെ വർധിക്കും.