കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി

കൊച്ചി നഗരത്തെ നടുക്കി വീണ്ടും കൊലപാതകം. ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ യുവാവിന്റെ മൃതദേഹം തുണിയിൽ കെട്ടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മലപ്പറം സ്വദേശി സജീവ് കൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

ഇൻഫോപാർക്കിലെ ഓക് സോണിയ ഫ്‌ളാറ്റിലെ 16-ാം നിലയിലാണ് സംഭവം. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഫ്‌ളാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റ് നാല് പേർ കൂടെ ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്‌ളാറ്റിലുള്ള സുഹൃത്ത് അർഷാദ് സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നു. ഇയാളെ ഇപ്പോൾ കാണാനില്ല.

ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റ് സുഹൃത്തുക്കൾ ഫ്‌ളാറ്റിലെ കെയർടേക്കറെ ബന്ധപ്പെട്ട് ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Loading...

Leave a Reply

Your email address will not be published.