50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി”

50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി” മല്ലൂസിംഗ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ഒഫീഷ്യൽ പ്രഖ്യാപനവുമായി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ. ബ്രൂസിലി എന്ന പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ ആണ്.

50 കോടിക്ക് മുകളിൽ മുതൽമുടൽക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ഒരു ആക്ഷൻ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം വിദേശരാജ്യങ്ങളിൽ അടക്കം ചിത്രീകരണം പദ്ധതി ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ വന്നതിൽ വച്ച് ഏറ്റവും ചെലവ് കൂടയ ഒരു ആക്ഷൻ ചിത്രമായിരിക്കും ബ്രൂസിലി എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ബ്രൂസിലിയുടെ തിരക്കഥാകൃത്ത്. ഷാജികുമാർ ആണ് ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങുവാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.

അതേസമയം മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് വൈശാഖിന്റേതായി അടുത്ത പുറത്തുവരുവാൻ ഒരുങ്ങുന്ന ചിത്രം.പൂജ റിലീസ് ആയിട്ടായിരിക്കും മോൺസ്റ്റർ തിയേറ്ററുകളിലേക്ക് എത്തുന്നത്. അടുത്ത വർഷം മമ്മൂട്ടിയെ നായകനാക്കി ന്യൂയോർക്ക് എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രവും വൈശാഖിന്റേതായി ഒരുങ്ങുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.