ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയി

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിന് സമീപമുള്ള ചിൻഹട്ട് പ്രദേശത്തെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയതായി പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. 150 പെട്ടി ചോക്കലേറ്റ് ബാറുകളാണ് മോഷണം പോയത്.

ചിൻഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട് ചോക്‌ലേറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചിരുന്നു. അവിടെയാണ് മോഷണം നടന്നത്. വീടിന്റെ കതക് ആരോ തകർത്ത നിലയിൽ കണ്ടതോടെ ചൊവ്വാഴ്ച രാവിലെ അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഗോഡൗണിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും മോഷണം നടത്തിയവർ വിഡിയോ റെക്കോർഡറും സിസിടിവിയുമടക്കം എല്ലാം കൊണ്ടുപോയെന്നും പൊലീസ് അറിയിച്ചു. ഗോഡൗണിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.