10 യൂട്യൂബ് ചാനലുകളിലെ 45 വിഡിയൊകൾ കേന്ദ്രം നിരോധിച്ചു

10 യൂട്യൂബ് ചാനലുകളിലെ 45 വിഡിയൊകൾ കേന്ദ്രം നിരോധിച്ചു

September 27, 2022 Off By admin

ന്യൂ​​ഡ​​ൽ​​ഹി: ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 10 യൂ​​ട്യൂ​​ബ് ചാ​​ന​​ലു​​ക​​ളി​​ൽ നി​​ന്നു​​ള്ള 45 വി​​ഡി​​യൊ​​ക​​ൾ നി​​രോ​​ധി​​ക്കാ​​ൻ കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യം യു​​ട്യൂ​​ബി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി. 2021ലെ ​​ഐ​​ടി ച​​ട്ട​​ങ്ങ​​ളി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​ര​​മാ​​ണി​​ത്. ബ്ലോ​​ക്ക് ചെ​​യ്‌​​ത വി​​ഡി​​യൊ​​ക​​ൾ 1.3 കോ​​ടി​​യി​​ല​​ധി​​കം ത​​വ​​ണ​​യാ​​ണ് ആ​​ളു​​ക​​ൾ ക​​ണ്ടി​​ട്ടു​​ള്ള​​ത്.

മ​​ത​​സ​​മൂ​​ഹ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ദ്വേ​​ഷം പ​​ര​​ത്തു​​ക എ​​ന്ന ഉ​​ദ്ദേ​​ശ​​ത്തോ​​ടെ പ്ര​​ച​​രി​​പ്പി​​ച്ച വ്യാ​​ജ വാ​​ർ​​ത്ത​​ക​​ളും മോ​​ർ​​ഫ് ചെ​​യ്ത വി​​ഡി​​യൊ​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് ഇ​​വ​​യു​​ടെ ഉ​​ള്ള​​ട​​ക്കം. ചി​​ല സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ മ​​ത​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ എ​​ടു​​ത്തു​​ക​​ളയുമെന്ന തെ​​റ്റാ​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ, മ​​ത​​സ​​മൂ​​ഹ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ അ​​ക്ര​​മാ​​സ​​ക്ത​​മാ​​യ ഭീ​​ഷ​​ണി​​ക​​ൾ, രാ​​ജ്യ​​ത്ത് ആ​​ഭ്യ​​ന്ത​​ര യു​​ദ്ധ​​പ്ര​​ഖ്യാ​​പ​​നം തു​​ട​​ങ്ങി​​യ​​വ​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. 

അ​​ഗ്നി​​പ​​ഥ് പ​​ദ്ധ​​തി, ഇ​​ന്ത്യ​​ൻ സാ​​യു​​ധ സേ​​ന, ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ സു​​ര​​ക്ഷാ സം​​വി​​ധാ​​നം, ക​​ശ്മീ​​ർ തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കാ​​നും വി​​ഡി​​യൊ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.  ഉ​​ള്ള​​ട​​ക്കം തെ​​റ്റാ​​യ​​തും ദേ​​ശ​​സു​​ര​​ക്ഷാ വീ​​ക്ഷ​​ണ​​കോ​​ണി​​ൽ വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​തും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ സൗ​​ഹൃ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള​​തു​​മാ​​ണെ​​ന്ന് നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്.

ജ​​മ്മു ക​​ശ്മീ​​രി​​നെ​​യും ല​​ഡാ​​ഖി​​നെ​​യും ഇ​​ന്ത്യ​​യു​​ടെ ഭാ​​ഗ​​മ​​ല്ലാ​​തെ ചി​​ത്രീ​​ക​​രി​​ക്കു​​ന്ന ഭൂ​​പ​​ടം ഉ​​പ​​യോ​​ഗി​​ച്ച​​വ​​യാ​​ണ് ചി​​ല വി​​ഡി​​യൊ​​ക​​ൾ. മ​​ന്ത്രാ​​ല​​യം നി​​രോ​​ധി​​ച്ച വി​​ഡി​​യൊ​​ക​​ളു​​ടെ ഉ​​ള്ള​​ട​​ക്കം ഇ​​ന്ത്യ​​യു​​ടെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നും അ​​ഖ​​ണ്ഡ​​ത​​യ്ക്കും രാ​​ജ്യ​​ത്തി​​ന്‍റെ സു​​ര​​ക്ഷ​​യ്ക്കും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ സൗ​​ഹൃ​​ദ​​ബ​​ന്ധ​​ത്തി​​നും രാ​​ജ്യ​​ത്തെ പൊ​​തു​​ക്ര​​മ​​ത്തി​​നും ഹാ​​നി​​ക​​ര​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി. 2000ലെ ​​ഐ​​ടി നി​​യ​​മ​​ത്തി​​ന്‍റെ സെ​​ക്ഷ​​ൻ 69 എ​​യു​​ടെ പ​​രി​​ധി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​വ​​യെ​​ല്ലാം നി​​രോ​​ധി​​ച്ച​​ത്.

centre-banned-10-youtube-channels