കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം

കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം

November 17, 2020 0 By Editor

കോഴിക്കോട്: കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ഫൈസലിനോട് സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈക്കാര്യം ഫൈസലിനെ അറിയിച്ചത്.

എന്നാല്‍ കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുന്നത്. ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പി.ടി.എ റഹീം എം.എല്‍.എയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച്‌ അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശേരി ലോക്കല്‍ കമ്മറ്റിയില്‍ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചക്ക് വന്നിരുന്നു. ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായായാണ് കാരാട്ട് ഫൈസലിന്റെ പേര് പി ടി എ റഹീ എം.എല്‍.എ പ്രഖ്യാപിച്ചത്. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസലിനെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഫൈസല്‍ പ്രതിയാണ്.