ശ്രീകൃഷ്ണനും ബാലഗോകുലവും വർ​ഗീയമാകുമ്പോൾ മഅദനിയും പി.ഡി.പിയും ഇഫ്താർ വിരുന്നുമെല്ലാം മതേതരമാകുന്നതെങ്ങനെ ? കോഴിക്കോട് മേയറോടുള്ള  പാർട്ടി നിലപാടിൽ  സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്‌തം

ശ്രീകൃഷ്ണനും ബാലഗോകുലവും വർ​ഗീയമാകുമ്പോൾ മഅദനിയും പി.ഡി.പിയും ഇഫ്താർ വിരുന്നുമെല്ലാം മതേതരമാകുന്നതെങ്ങനെ ? കോഴിക്കോട് മേയറോടുള്ള പാർട്ടി നിലപാടിൽ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്‌തം

August 8, 2022 0 By Editor

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സിപിഎം നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. ബാല​ഗോകുലം എന്നത് കുട്ടികളുടെ ഒരു സംഘടനയാണ്. ബാല​ഗോകുലം സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിക്കുന്നു.

ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന മേയറുടെ പ്രസ്താവനയും കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തിയതുമെല്ലാമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ നിലപാട് ഹിന്ദു വിരുദ്ധത മാത്രമായി മാറുന്നുവെന്നും . തീവ്രവാദ കേസിൽ പ്രതിയായി ജയലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയ്‌ക്കൊപ്പം പിണറായി വിജയൻ വേദി പങ്കിട്ടതിൽ ഇടത് പക്ഷത്തിന് കളങ്കം ഉണ്ടായില്ല. ഇഫ്താർ വിരുന്നിൽ നേതാക്കന്മാർക്കും പാർട്ടി പ്രവർത്തകർക്കും സിപിഎം വിലക്ക് ഏർപ്പെടുത്താറില്ല. പി.ഡി.പി മണ്ഡലം കൺവെൻഷൻ അമ്പലപ്പുഴ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ സിപിഎമ്മിന് നാണം തോന്നിയില്ലേ എന്നിങ്ങനെ ഫോട്ടോകളടക്കം കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയയിൽ.

വോട്ടുബാങ്ക് ലക്ഷ്യമാക്കി ഇസ്ലാമിക തീവ്രവാദികളുടെ ചട്ടുകമായി മാറി ഹിന്ദു വിരുദ്ധത സമൂഹത്തിൽ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് സിപിഎമ്മും കോൺ​ഗ്രസുമെന്ന് ബിജെപി ആരോപിക്കുന്നു. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ. രംഗത്ത് വന്നു . മേയർ എല്ലാവരുടേതുമാണെന്ന് സജീവൻ ചൂണ്ടിക്കാട്ടി. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മേയർക്ക് പൂർണ പിന്തുണ നൽകുമെന്നും സജീവൻ വ്യക്തമാക്കി.

വാവുബലിയ്‌ക്ക് സഹായമെത്തിക്കണമെന്ന് പറഞ്ഞ ജയരാജനെ സമ്മർദ്ദത്തിലാക്കി അഭിപ്രായം പിൻവലിപ്പിച്ചതും വഖഫ് ബോർഡ് നിയമനം പിഎസ്‍സിയ്‌ക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ആലപ്പുഴ കളക്ടറെ മാറ്റി മാറ്റിയതുമെല്ലാം കേരളത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ നീക്കമാണ്‌ എന്നാണ് ആരോപണങ്ങൾ