തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

തൃശൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നു കൂട്ടബലാത്സംഗം ചെയ്തുവെന്നു കേസ്. തൃശൂർ പുന്നയൂർക്കുളത്താണു സംഭവം. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചൈൽഡ്‌ ലൈനിന്റെ മുന്നിൽ പ്രശ്നം എത്തിക്കുകയായിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്.

ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 ദിവസം മുൻപ് കേസെടുത്ത പൊലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാൾ. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും പിതാവിന്റെ കൂട്ടുകാർ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവർക്കെതിരെ അന്വേഷണം നടക്കുന്നു.

Loading...

Leave a Reply

Your email address will not be published.