ചരിത്ര നിയോഗം; രാജ്യത്തിന്റെ 15ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു

ചരിത്ര നിയോഗം; രാജ്യത്തിന്റെ 15ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു

July 22, 2022 0 By Editor

രാജ്യത്തിന്റെ 15ാമത് രാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. നാലാം വട്ട വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് മുർമു രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്ന  ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ദ്രൗപതി മുർമു

തിരഞ്ഞെടുപ്പിൽ 6,76,803 വോട്ട് മൂല്യം നേടിയാണ് മുർമു വിജയിച്ചത്. 2824 വോട്ടുകൾ മുർമു സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിനായി 5,28,491 വോട്ട് മൂല്യമാണ് നേടേണ്ടിയിരുന്നത്. മൂന്നാംവട്ട വോട്ടെണ്ണൽ പൂർത്തിയായതോടെ തന്നെ മുർമു കേവല ഭൂരിപക്ഷം മറികടന്നിരുന്നു. അവസാന ഘട്ടത്തിൽ ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടുകളാണ് എണ്ണിയത്. ഇതോടെ മുർമുവിന്റെ വോട്ട് മൂല്യം ആറ് ലക്ഷം കടക്കുകയായിരുന്നു.

അതേസമയം 1877 വോട്ടുകളാണ് എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നേടിയത്. 3,80,177 ആണ് വോട്ട് മൂല്യം. ആകെ 5,754 വോട്ടുകളാണ് എണ്ണിയത്. ഇതിൽ 4701 വോട്ടുകളാണ് സാധുവായത്. 53 വോട്ടുകൾ അസാധുവായി.