ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ക്യാന്‍സറിനെ തുരത്താം !

ഈ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ക്യാന്‍സറിനെ തുരത്താം !

May 9, 2018 0 By Editor

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാൻസർ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള് ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾ , പതുക്കെ ക്യാൻസർ ഉണ്ടാകാന് കാരണമാകുന്നുവെന്ന കാര്യം അധികം ആര്ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാൻസറിന് കാരണമാകുന്ന 14 ഭക്ഷണങ്ങള് ഏതൊക്കെയാണെന്ന് നോക്കാം.

1. സംസ്‌ക്കരിച്ച മാംസം മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന് പാകം ചെയ്തു കഴിക്കുന്നതില് വലിയ അപാകതയില്ല. എന്നാല് മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും (പഫ്‌സ്, ബര്ഗര്, പിസ, സാന്ഡ്വിച്ച്) കഴിക്കുന്നത് ക്യാൻസറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്ഗര്, സാന്ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.

2. ചുവന്ന മാംസം ബീഫ്, മട്ടന് എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്ക്ക് ക്യാന്‌സര് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്ട്ടില് പറയുന്നുണ്ട്.

3. മദ്യം ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നരിൽ ക്യാൻസർ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില് വായ്, തൊണ്ട, കരള് എന്നീ ക്യാന്‌സറുകളാണ് പൊതുവെ കണ്ടുവരുന്നത്.

4. കനലിൽ ചുട്ടെടുക്കുന്ന മാംസാഹാരം ഇപ്പോള് മാംസാഹാരം കനലിൽ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. രാത്രി വൈകുവോളം ഇത്തരം കടകള് നമ്മുടെ നാട്ടിലും സജീവമാണ്. എന്നാല് ഇത്തരത്തില് കനലിൽ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാൻസറിന് കാരണമാകും.

5. അമിത ചൂടുള്ള ചായയും കോഫിയും ചായയും കോഫിയും നമ്മുടെ സ്ഥിരം പാനീയങ്ങളാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കോഫിയോ കുടിച്ചായിരിക്കും. എന്നാല് തിളയ്ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്കുന്നത്. ഇത് അന്നനാളത്തില് ക്യാൻസറുണ്ടാകാന് കാരണമാകും.

6. കോളകള് കുട്ടികള്‌ക്കൊക്കെ കോളകള് വലിയ ഇഷ്ടമാണ്. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്, ക്യാൻസറിന് കാരണമാകുന്ന പാനീയമാണ്.

7. വൈറ്റ് ബ്രഡ് നമ്മള് സാധാരണയായി കഴിക്കുന്ന ഒന്നാണ് ബ്രഡ്. എന്നാല് മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാൻസറിന് കാരണമാകുകയും ചെയ്യും. ബ്രഡ് കഴിച്ചേ മതിയാകുവെങ്കില് ബ്രൗണ് ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് നല്ലത്.

8. ടൊമാറ്റോ സോസ് നമ്മള് ഹോട്ടലുകളില്‌നിന്ന് ഭക്ഷണം കഴിക്കുമ്പോള്, അതിന് മേമ്പൊടിയായി നല്കുന്നതാണ് ടൊമാറ്റോ സോസ്. എന്നാല് ഏറെക്കാലമായി സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ഇത്തരം ടൊമാറ്റോ സോസ് ക്യാൻസറിന് കാരണമാകും. തക്കാളി കഴിക്കുന്നതും കാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

9. അമിതമായാല് പാലും പാല് എന്നാല് സമ്പൂര്ണാഹാരമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാല് പാല് അമിതമായി കുടിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില് വ്യക്തമായത്. പാല് അമിതമായി കുടിച്ചാല്, പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്.

10. പഞ്ചസാര പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല് അമിതമായാല് പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്, ക്യാന്‌സര് കോശങ്ങളുടെ വളര്ച്ച ത്വരിതപ്പെടും.
11. ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാന്‍സര്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. ഉദരകാന്‍സറിന് ഇത് പ്രധാന കാരണമായി മാറുന്നു.

12. സോഡ സോഡ കുടിക്കുന്നത് ഭാരം വര്‍ധിക്കാന്‍ ഇടയാക്കിയേക്കും. എന്നാല്‍ ഇത് കാന്‍സറിന് വഴിവെച്ചേക്കുമെന്ന് കൂടുതല്‍ പേര്‍ക്കും അറിയില്ല. 2012ല്‍ സ്വീഡിഷ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരില്‍ 40 ശതമാനത്തിനും പ്രോസ്‌ടേറ്റ് കാന്‍സര്‍ കണ്ടെത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്

13. പാസ്റ്റ പാസ്റ്റ ഒട്ടേറെ കുടുംബങ്ങളിലെ ഇഷ്ട ഭക്ഷണമാണ്. കൂടുതല്‍ വെളള പാസ്റ്റ കഴിക്കുന്നത് ശ്വാസകോശ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. വെള്ള ബ്രഡും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന വിഭവമായാണ് ഗവേഷകര്‍ എണ്ണിയിരിക്കുന്നത്.

14. പോപ്പ്‌കോണ്‍ സിനിമ കാണാന്‍ തിയറ്ററുകളില്‍ പോകുമ്പോള്‍ പോപ്പ്‌കോണ്‍ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നമ്മളില്‍ പലരുടെയും ശീലമാണ്. എന്നാല്‍ അതിലെ രാസപദാര്ത്ഥങ്ങള് കാന്‍സറിന് വഴിയൊരുക്കും.

 

————————————————————

Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkeralanews.com does not claim responsibility for this information