എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ലേ​ക്ക്

March 12, 2021 0 By Editor

എ​ല​ത്തൂ​ര്‍: എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ലേ​ക്ക്. മാ​ണി സി. ​കാ​പ്പന്റെ പാ​ര്‍​ട്ടി​യി​ലു​ള്ള സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​യെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.ഇ​ത് പേ​മെന്‍റ് സീ​റ്റാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ​പോ​ലും ഇ​ല്ലാ​ത്ത ഒ​രു ഘ​ട​ക​ക​ക്ഷി​ക്ക് സീ​റ്റു​കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ല​പാ​ട്.കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്ത​ണ​മെ​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​വ​ശ്യം ന​ട​പ്പാ​യി​ല്ലെ​ങ്കി​ല്‍ ഒ​രാ​ഴ്ച​ക്ക​കം ക​ക്കോ​ടി​യോ ചേ​ള​ന്നൂ​രോ വെ​ച്ച്‌ ക​ണ്‍​വെ​ന്‍​ഷ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് വി​മ​ത​ സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം വ​രെ ന​ട​ത്തു​ന്നു​ണ്ട്.