നേമത്ത് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍

നേമത്ത് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍

April 4, 2021 0 By Editor

തിരുവനന്തപുരം : നേമത്ത് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷമെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. പ്രചാരണം അവസാ ഘട്ടത്തിലേക്കടുക്കുമ്ബോള്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

മുരളീധരന് വേറെ ഹിന്ദു സമുദായത്തിന്‍റെ വോട്ട് കിട്ടില്ല, അതുകൊണ്ട് മുസ്‍ലിം മതവിഭാഗങ്ങളുടെ വോട്ടുകിട്ടിയില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ പ്രചാരണങ്ങളാണ് ഇടതുപക്ഷം അഴിച്ചുവിടുന്നത്. വെറും ജാതി പറഞ്ഞ് വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്’. എങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും മുരളീധരന്‍ പറയുന്നു.

മണ്ഡലത്തിലെ പ്രധാന എതിരാളികളാരാണെന്ന ചോദ്യത്തിന് ഇരുമുന്നണികളേയും ഒരുപോലെയാണ് കാണുന്നതെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നുണ്ടെന്ന കുമ്മനത്തിന്‍റെ ആരോപണത്തിന് കോണ്‍ഗ്രസ് ആരുമായും കച്ചവടത്തിന് പോയിട്ടില്ലെന്നും അവര്‍ തമ്മില്‍ കച്ചവടം നടത്താതിരുന്നാല്‍ മതിയെന്നുമായിരുന്നു മുരളീധരന്‍റെ മറുപടി.