കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ്‌ പിടിയാന ആന ചരിഞ്ഞു

കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ്‌ പിടിയാന ആന ചരിഞ്ഞു

September 14, 2022 0 By Editor

പാലക്കാട് : പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞത്. പുലർച്ചെ മൂന്നു മണിക്കാണ് സംഭവം നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് സംശയം.

ഈ സ്ഥലത്തു നിന്ന് 500 മീറ്ററോളം ദൂരത്തേക്ക് ഇലക്ട്രിക് കമ്പി വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആനകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശത്തുള്ളതായി നാട്ടുകാർ പറയുന്നു. ഇവയിൽ ഒന്നിനാണ് ഇന്ന് ഷോക്കേറ്റിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷമായിരിക്കും തുടർനടപടികൾ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.