ഗൗരി ലങ്കേഷ് ആരാണെന്ന് അറിയില്ലായിരുന്നു, ആ സ്ത്രീയെ കൊല്ലരുതായിരുന്നു: കുറ്റബോധത്താല്‍ പ്രതി പരശുറാം

June 16, 2018 0 By Editor

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ പ്രതി പരശുറാം വാഗ്മോര്‍ കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം. ആര്‍. ആര്‍ നഗറിെല ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തി നാലുതവണ നിറെയാഴിക്കും വരെ ആരെയാണ് കൊല്ലുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും 26കാരനായ പ്രതി പറഞ്ഞതായി സംഘം വ്യക്തമാക്കി. തന്റെ മതത്തെ സംരക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് 2017 മെയില്‍ നിര്‍ദേശം കിട്ടി. താന്‍ അനുസരിച്ചു. ആരെയാണ് കൊല്ലേണ്ടതെന്ന് അറിയില്ലായിരുന്നു. ആ സ്ത്രീയെ കൊല്ലരുതായിരുന്നെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുവെന്നും പരശുറാം പറഞ്ഞു.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലേങ്കഷ് സ്വന്തം വീടിനു മുന്നില്‍ കൊല്ലപ്പെട്ടത്. സെപ്തംബര്‍ മൂന്നിനാണ് താന്‍ ബാംഗളൂരുവിെലത്തിയതെന്നും ബെലഗവിയില്‍ നിന്ന് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ തനിക്ക് പരിശീലനം ലഭിച്ചുവെന്നും പ്രതിപറഞ്ഞു. പരിശീലനത്തിനു ശേഷം തന്നെ ഒരു വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. രണ്ടു മണിക്കൂറിനു ശേഷം ബൈക്കില്‍ ഒരാള്‍ വന്ന് കൊല്ലേണ്ടയാളുടെ വീടുകാണിച്ചു തന്നു. പിറ്റേ ദിവസം മറെറാരാള്‍ തന്നെ ബൈക്കില്‍ വേറൊരു റൂമിലേക്ക് മാറ്റി. ആ റൂമിലുണ്ടായിരുന്ന ആള്‍ തന്നെ ആര്‍.ആര്‍ നഗറിലേക്കും തിരിച്ചും കൊണ്ടു വന്നു. അന്ന് വൈകുന്നേരം വീണ്ടും ആ വീടിനു മുന്നില്‍ തങ്ങളെത്തി. ഇന്ന് തന്നെ കൊലപാതകം നടത്താമെന്ന് താന്‍ പറഞ്ഞെങ്കിലും അന്ന് ഗൗരി ലങ്കേഷ് നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു.

പിറ്റേ ദിവസം സെപ്തംബര്‍ അഞ്ചിന് വൈകീട്ട് നാലിന് ബൈക്കില്‍ വന്ന ഒരാള്‍ തനിക്ക് തോക്ക് തന്നു. വൈകീട്ട് തന്നെ ഗൗരിയുടെ വീട്ടുപരിസരത്ത് തങ്ങളെത്തി. അപ്പോള്‍ ഗൗരി വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഗേറ്റ് തുറക്കുകയായിരുന്നു. താന്‍ അവരെ സമീപിച്ച് ചെറുതായൊന്ന് ചുമച്ചു. അവര്‍ തിരിഞ്ഞു നോക്കി. നാലു തവണ നിറയൊഴിച്ചു. പിന്നീട് തങ്ങള്‍ റൂമിലേക്ക് തിരികെ പോയി. അന്നു തന്നെ സിറ്റി വിട്ടെന്നും പരശുറാം കുറ്റസമ്മതം നടത്തി. എന്നാല്‍ തനിക്ക് സഹായം ചെയ്ത മൂന്നു പേരെ അറിയില്ലെന്ന് പരശുറാം പറഞ്ഞു. ഇത്തരം ചോദ്യങ്ങളെല്ലാം വിലക്കപ്പെട്ടതാണെന്നും പരശുറാം പറഞ്ഞു. പരശുറാമിനെ സഹായിച്ചവര്‍ സിറ്റിയില്‍ തന്നെ മറ്റെവിടെയോ ആണ് താമസിച്ചിരുന്നത്. ഗൗരിയുടെ കൊലപാതകത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തവരെ കൂടാതെ ഇനിയും മൂന്നു പേരെയെങ്കിലും പിടികൂടാനുണ്ടെന്നും അന്വേഷണ സംഘ അറിയിച്ചു.