ഗൗരി ലങ്കേഷ് വധം: പ്രതികളുടെ ബൈക്ക് കണ്ടെത്തി

September 16, 2018 0 By Editor

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. മഹാരാഷ്ട്രയില്‍ നിന്നുമാണ് കേസിലെ നിര്‍ണായ തെളുവുകളിലൊന്നായ മോട്ടോര്‍ സൈക്കിള്‍ കണ്ടെടുത്തത്. ഈ ബൈക്കിലെത്തിയാണ് ഹിന്ദുതീവ്രവാദികളായ പ്രതികള്‍ ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തത്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. കേസില്‍ അറസ്റ്റിലായ പ്രതികളെ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനും ശേഷമാണ് ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ച ബൈക്കാണ് ഇത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചത്. ബൈക്ക് ഗൌരി ലങ്കേഷ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.