‘നിർദേശങ്ങൾ ചവറ്റുകുട്ടയിൽ’’ രാഹുലിനെതിരെ രൂക്ഷ വിമർശനം ; ഗുലാം നബി ആസാദ് രാജിവെച്ചു

August 26, 2022 0 By Editor

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. കോൺ​ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് ​ഗുലാം നബി ആസാദ് രാജിവെച്ചത്. കോൺ​ഗ്രസിന്റെ തലമുതിർന്ന നേതാവാണ് പടിയിറങ്ങുന്നത്. ​ഗുലാം നബി ആസാദ് അര നൂറ്റാണ്ടിലേറെയായി കോൺ​ഗ്രസിൽ സജീവമായിരുന്നു. ജി 23 ​ഗ്രൂപ്പിന്റെ നേതാവായിരുന്നു അദ്ദേഹം. കലാപക്കൊടി ഉയർത്തിയ ശേഷമാണ് ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിടുന്നത്. ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ​ഗുലാം നബി ഏറ്റെടുത്തിരുന്നില്ല.

രാജിക്കത്തിൽ കേന്ദ്രത്തിനെതിരെയും രാഹുൽ ​ഗാന്ധിക്കെതിരെയും ​രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ട് നൽകിയെന്നായിരുന്നു വിമർശനം. പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ​ഗാന്ധി തകർത്തുവെന്നും രാജിക്കത്തിൽ പറയുന്നു. മുതിർന്ന പരിചയസമ്പന്നരായ നേതാക്കളെ ഒതുക്കുകയാണ് കോൺ​ഗ്രസിൽ ഇപ്പോൾ. തിരിച്ചുവരാനാകാത്ത വിധം പാർട്ടിയെ തകർത്തു. രാഹുൽ ​ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറിയെന്നും ​ഗുലാം നബി കത്തിൽ വിമർശിക്കുന്നു. രാജിക്കത്ത് സോണിയ ​ഗാന്ധിക്ക് കൈമാറി.