43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

November 24, 2020 0 By Editor

ന്യൂഡൽഹി ∙ രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. നിരോധിച്ചവയിൽ ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നറിയിച്ചാണ് ആപ്പുകൾ നിരോധിച്ചത്. സുരക്ഷാ പ്രശ്നം ഉന്നയിച്ച് പബ്ജി, ടിക് ടോക് അടക്കമുള്ള മൊബൈൽ ആപ്പുകൾ നേരത്തെ നിരോധിച്ചിരുന്നു. ചൈനയുമായി സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ആപ്പുകൾ നിരോധിച്ചത്.