ഇത് കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്: വൈറലായി ടോവിനോ ചിത്രത്തിന്റെ തലതിരിഞ്ഞ പോസ്റ്റര്‍

ഇത് കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്: വൈറലായി ടോവിനോ ചിത്രത്തിന്റെ തലതിരിഞ്ഞ പോസ്റ്റര്‍

July 30, 2018 0 By Editor

ടൊവിനോ തോമസ് നായകനായ മറഡോണ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തല തിരിഞ്ഞ പോസ്റ്റര്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു.

വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. ”പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്. ”

ചിത്രം ഷെയര്‍ ചെയ്ത് ടൊവിനോ കുറിച്ചത് ഇങ്ങനെ; അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാല്‍ ചെളി പുരളും) പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ.,