കിം ജോങ് ഉന്‍ സിംഗപ്പൂരില്‍: എങ്ങും കനത്ത സുരക്ഷ

കിം ജോങ് ഉന്‍ സിംഗപ്പൂരില്‍: എങ്ങും കനത്ത സുരക്ഷ

June 10, 2018 0 By Editor

സിംഗപ്പൂര്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ യുഎസ് പ്രസിഡന്‍ുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂരിലെത്തി. കിംജോങ് ഉന്നിനെ വിദേശകാര്യവകുപ്പ് മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ സിംഗപ്പൂര്‍ ചാംങി എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കുകയും, സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. സിംഗപ്പൂരിലെ സെന്റോസയിലെ കാംപെല്ല ഹോട്ടലിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്ന് കനത്ത സുരക്ഷയിലാണ് കിം സെന്റ് റെഗീസ് ഹോട്ടലിലേക്ക് യാത്ര തിരിച്ചത്. ടാഗ്ലീനിലെ സെന്റ് റെഗീസ് ഹോട്ടലില്‍ കിമ്മും,ഷാംങ് ഗ്രീലാ ഹോട്ടലില്‍ ട്രംപുമാണ് താമസിക്കുന്നത്. സെന്റോസ, ടാഗ്ലീന്‍ പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് സിംഗപ്പൂര്‍ പൊലീസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സിംഗപ്പൂരില്‍ 10,11,12, 13 ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഐസിഎഒയും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ വിമാനം വൈകിയേക്കുമെന്ന് സിംഗപ്പൂര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2,500 മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടിയക്ക് വേണ്ടി സിംഗപ്പൂരിലെത്തിയിരിക്കുന്നത്.