കെ. എം ഷാജിക്ക് ഹൃദായാഘാതം; ആന്റിജന്‍ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ്

January 9, 2021 0 By Editor

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടര്‍ന്ന് എംഎല്‍എയെ അടിയന്തരമായി ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ  ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.