കേരളത്തിൽ 2 ആഴ്ച ലോക്ഡൗൺ വേണമെന്ന്  വിദഗ്ധ സമിതി ശുപാർശ ; തീരുമാനം ഇന്നുണ്ടായേക്കും

കേരളത്തിൽ 2 ആഴ്ച ലോക്ഡൗൺ വേണമെന്ന് വിദഗ്ധ സമിതി ശുപാർശ ; തീരുമാനം ഇന്നുണ്ടായേക്കും

April 26, 2021 0 By Editor

നിങ്ങളുടെ ടൗണിൽ EK ന്യൂസ് ഗ്രൂപ്പ് തുടങ്ങി .മികച്ച വരുമാനം നേടാം. താൽപ്പര്യമുള്ളവർ ബന്ധപെടുക വാട്ട്സ്ആപ്പ് 📲 ( Mob: 7907582997 )

 

EK NEWS SPECIAL REPORT |  കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗണിൽ പ്രഖ്യാപിക്കണമെന്ന ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക.

ലോക്ഡൗൺ ആവശ്യമില്ലെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇതുവരെ .അന്തർസംസ്ഥാന യാത്രക്കാരുടെ വരവു ശക്തമാകുന്നതോടെ മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിൽ എത്തും. ഇതിന്റെ പകർച്ച ചെറുക്കണമെങ്കിൽ 2 ആഴ്ചയെങ്കിലും ആളുകൾ തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗൺ വേണമെന്നാണു വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ വേണ്ട എന്ന നിലപാടിലാണ് സർക്കാരും പ്രതിപക്ഷവും എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോൾ ലോക്ഡൗൺ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും സർക്കാരുകൾ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണു ഡൽഹി ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കോവിഡ് വിദഗ്ധ സമിതിയിൽ ചിലർ കണക്കുകൾസഹിതം അവതരിപ്പിച്ചുവെത്രെ വിദഗ്ധസമിതിയുടെ ശുപാർശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ഡൗൺ വേണ്ടെന്ന നിലപാടിൽ നിന്ന് സർക്കാരിന് അയവു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സർക്കാർ മാത്രമായി തീരുമാനിക്കേണ്ടെന്നും സർവകക്ഷി യോഗത്തിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു മാത്രം തിരുമാനം എടുക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.